മലപ്പുറം: പറപ്പൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ സ്ത്രീയും രണ്ട് മക്കളും മുങ്ങിമരിച്ചു. സൈനബ, മക്കളായ ഫാത്തിമ ഫർസീല, ആഷിഖ് എന്നിവരാണ് മരിച്ചത്.
പറപ്പൂര്‍ പഞ്ചായത്തിലെ താഴേക്കാട്ടുകുളത്തെ കുളത്തിലാണ് ഇവര്‍ മുങ്ങിമരിച്ചത്. ഒരാളുടെ മൃതദേഹം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതാണ് ആദ്യം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.
പിന്നീട് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മറ്റുള്ളവരുടെ മൃതദേഹം കൂടി കണ്ടെത്തുന്നത്. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

