ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അന്വേഷണം ഊർജിതമാക്കുന്നതിന്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.
കൊച്ചിയിലെ ഇഡി ഓഫീസിൽ രാവിലെ പത്ത് മണിയോടെ ഹാജരായ അദ്ദേഹത്തെ മണിക്കൂറുകളോളം ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.
പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിനെത്തുടർന്ന് മൂന്ന് മാസത്തോളം ജയിൽവാസമനുഷ്ഠിച്ച എൻ. വാസുവിന് സ്വാഭാവിക ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇഡി നടപടി കർക്കശമാക്കിയത്.
കേസുമായി ബന്ധപ്പെട്ട് ശബരിമല തന്ത്രിയോടും ഈ ആഴ്ച തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നിർദ്ദേശിച്ചിട്ടുണ്ട്.

