ഒമാനിൽ മിന്നൽ പ്രളയം; കാർ ഒഴുക്കിൽപ്പെട്ട് രണ്ട് മലയാളികൾ മരിച്ചു

മസ്കത്ത്∙ മിന്നല്‍ പ്രളയത്തെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ രണ്ട് മലയാളികൾ മരിച്ചു. തൃത്താല, കൂറ്റനാട് സ്വദേശികളായ തച്ചറത്തൊടിയിൽ യൂസഫ് (38) തൃത്താല കോട്ടപ്പാടം സ്വദേശി മാളിയേക്കൽ ഷംല (32) എന്നിവരാണ് മരിച്ചത്. യൂസഫിന്റെ മാതാവ് റംലയെ അപകടത്തിൽ കാണാതായി. റംലയ്ക്കായി തിരച്ചിൽ തുടരുന്നു.

സൗത്ത് അൽ ബത്തിനയിലെ വാദി അൽ മാവലിലാണ് അപകടമുണ്ടായത്. മഴ കനക്കുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലൂടെയുള്ള യാത്രകൾക്ക് ഒമാൻ നിയന്ത്രണം ഏർപ്പെടുത്തി. ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് ഷംല. യൂസഫിന്റെയും ലുബിഷാദിന്റെയും കുടുംബം ഒരുമിച്ച് പെരുന്നാൾ ആഘോഷിക്കാൻ പോയതായിരുന്നു. നാലു കുട്ടികൾ ഉൾപ്പടെ 6 പേർ രക്ഷപ്പെട്ടു. ഒഴുക്കിൽപ്പെട്ട വാഹനത്തിൽ 9 പേരാണ് ഉണ്ടായിരുന്നത്.

A tragic flash flood in Oman where two Malayalis lost their lives. The incident occurred in Wadi Al Mawaleh in South Al Batinah, and a search is ongoing for a missing person.

Leave a Reply

Your email address will not be published. Required fields are marked *