Drishyam 3 Release Date : ജോർജുകുട്ടിയുടെ മൂന്നാം വരവിനായി അൽപം കാത്തിരിക്കണം; ദൃശ്യം 3 റിലീസ് നീട്ടി

മലയാളികൾ മാത്രമല്ല പാൻ ഇന്ത്യ തലത്തിൽ നിരവധി ആരാധകർ റിലീസിനായി കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിൻ്റെ ദൃശ്യം 3. മോഹൻലാൽ ജോർജുകുട്ടിയായി വീണ്ടുമെത്തുന്ന സിനിമയുടെ റിലീസ് നേരത്തെ ഏപ്രിൽ രണ്ടിനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഇപ്പോഴിതാ ദൃശ്യം 3 സിനിമയുടെ തിയറ്ററിൽ റിലീസ് നീട്ടിവെച്ചതായി അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് ദൃശ്യം 3യുടെ റിലീസ് നീട്ടിയതായി അറിയിച്ചിരിക്കുന്നത്. “ഭൂതകാലം ഒരിക്കലും മൗനമായി ഇരിക്കില്ല, അത് കാത്തിരിക്കുക മാത്രം ചെയ്യുക” എന്ന കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് മോഹലാൽ ദൃശ്യം 3യുടെ റിലീസ് നീട്ടിയതായി അറിയിച്ചിരിക്കുന്നത്.

ദൃശ്യം 3 റിലീസ് തീയതി

ദൃശ്യം 3 തിയറ്ററിൽ എത്തിക്കാൻ പുതുതായി തിരഞ്ഞെടുത്തിരിക്കുന്ന തീയതി മെയ് 21 ആണ്. അന്നേദിവസം മോഹൻലാലിൻ്റെ പിറന്നാൾ ദിനം എന്ന പ്രത്യേകതയും കൂടിയുണ്ട്. ഏപ്രിൽ രണ്ടിന് തിയറ്ററിൽ എത്തിക്കാനായിരുന്നു അണിയറപ്രവർത്തകർ തീരുമാനിച്ചിരുന്നത്. അതനുസരിച്ച് സിനമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പൂർത്തിയാക്കിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഉടലെടുത്ത യുദ്ധവും അതെ തുടർന്നുണ്ടായ ഗൾഫ് രാജ്യങ്ങളിലെ പ്രതിസന്ധിയുമാണ് അണിയറപ്രവർത്തകർക്ക് ദൃശ്യം 3യുടെ റിലീസ് നീട്ടിവെക്കാനുള്ള തീരുമാനം എടുക്കേണ്ടി വന്നത്. മലയാളം സിനിമയുടെ റിലീസിനോട് അനുബന്ധിച്ചാണ് ഹിന്ദി ഉൾപ്പെടെയുള്ള മറ്റ് ഭാഷകളിലെ റിലീസ് തീരുമാനമാകുക.

ദൃശ്യം 3 പുതിയ റിലീസ് അറിയിച്ചുകൊണ്ടുള്ള പോസ്റ്റർ

Leave a Reply

Your email address will not be published. Required fields are marked *