‘ലോകയിലെ മൂത്തോന്റെ കൈ എന്റേതല്ല; അവർ എന്നെ പറ്റിച്ചാണ് സിനിമയിൽ കൊണ്ടുവന്നത്’; മമ്മൂട്ടി

കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡൊമിനിക് അരുൺ ഒരുക്കിയ ചിത്രമാണ് ‘ലോക’. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറിയിരുന്നു. സിനിമയിൽ കാമിയോ റോളിൽ മമ്മൂട്ടിയും എത്തിയിരുന്നു. മൂത്തോൻ എന്ന കഥാപാത്രമായിട്ടാണ് ലോകയിൽ മമ്മൂട്ടി എത്തിയത്. ഇപ്പോഴിതാ ഈ കഥാപാത്രത്തിനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

‘സിനിമയിൽ ഞാൻ ഉണ്ടാകുമെന്ന് അവർ എന്നോട് പറഞ്ഞില്ല. ദുൽഖറിന്റെ മാനേജർ ആണ് ലോകയിൽ ഒരു ഭാഗത്തിന് ശബ്ദം നൽകണമെന്ന് എന്നോട് പറയുന്നത്. ‘വേണ്ട’ എന്ന ഒറ്റ ഡയലോഗ് മാത്രമാണ് ഞാൻ പറയുന്നത്. സിനിമയിൽ കാണിച്ചിരിക്കുന്ന കൈ പോലും എന്റേതല്ല. ഇപ്പോൾ ലോകയിൽ അഭിനയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമായി മാറി. അവർ എന്നെ പറ്റിച്ചാണ് സിനിമയിൽ കൊണ്ടുവന്നത്’, മമ്മൂട്ടിയുടെ വാക്കുകൾ.

ഒരു ഡയലോഗ് മാത്രമുണ്ടായിരുന്ന കാമിയോ റോൾ ആയിരുന്നു മൂത്തോന്റേത്. കഥാപാത്രത്തിന്റെ കൈ മാത്രമാണ് കാണിച്ചത്.
ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് ഒടിടിയിലും ഗംഭീര പ്രതികരണവും സ്വീകരണവുമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. തീയേറ്ററുകളിൽ റെക്കോർഡ് വിജയം സ്വന്തമാക്കിയ ചിത്രം മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 300 കോടി ക്ലബിൽ ഇടം പിടിച്ച ചിത്രം കൂടിയാണ്. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ ആണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടൻ പുറത്തിറങ്ങും. ടൊവിനോ അവതരിപ്പിച്ച ചാത്തനെ കേന്ദ്രീകരിച്ചാണ് ഈ രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *