മലപ്പുറം: മലപ്പുറം എടവണ്ണപ്പാറയിൽ 18 കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി വലിയ പറമ്പ് സ്വദേശി മുനീറാണ് അറസ്റ്റിലായത്. ആത്മഹത്യ ചെയ്ത യാസിറിനെ മുനീർ മർദിച്ചതായി പൊലീസ് അറിയിച്ചു.
മുഖ്യമന്ത്രി സീറ്റിനായിപ്പോര്: കെ.സി. വേണുഗോപാലിനെതിരെ സൈബർ ആക്രമണം ശക്തം
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം കുറ്റം ആരോപിച്ചതിനെതുടർന്ന് യാസിർ വീട്ടിൽ ആത്മഹത്യ ചെയ്തത്. യാസിർ മുനീറിന് പണം നൽകാനുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് മർദനം.അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.

