ഹൻസിക കൃഷ്ണയുടെ ‘സബ്സ്ക്രിപ്ഷൻ’ വിഡിയോ പുറത്തായി; സബ്സ്ക്രിപ്ഷൻ കൂട്ടാൻ മനപ്പൂർവം ലീക്ക് ആക്കിയതായി വിമർശനം

നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ഹൻസിക കൃഷ്ണയുടെ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾക്കു വഴിവച്ചിരിക്കുന്നത്. തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൊന്നും പോസ്റ്റ് ചെയ്യാത്തൊരു വിഡിയോയാണ് എക്സ് ഹാൻഡിലുകളിൽ അടക്കം വൈറലാകുന്നത്. ബോൾഡ് ലുക്കിലാണ് വിഡിയോയിൽ ഹൻസിക പ്രത്യക്ഷപ്പെടുന്നതും. ഇൻസ്റ്റഗ്രാം സബ്സ്ക്രൈബേഴ്സിനു വേണ്ടി പങ്കുവച്ച വിഡിയോയാണിതെന്നും അതെങ്ങനെയോ ലീക്ക് ആയതാണെന്നും ചർച്ചകൾ വരുന്നുണ്ട്.

വിഡിയോ വൈറലായതോടെ വ്യാപകമായ വിമർശനമാണ് ഹൻസികയും കുടുംബവും നേരിടുന്നത്. സബ്സ്ക്രിപ്ഷൻ കൂട്ടാൻ വേണ്ടി ഇവർ തന്നെ മനഃപൂർവം വിഡിയോ പുറത്തുവിട്ടതാണെന്നാണ് പ്രധാന ആരോപണം. നേരത്തെ 299 രൂപയായിരുന്ന സബ്സ്ക്രിപ്ഷൻ ഫീസ് ഇപ്പോൾ 390 രൂപയായി ഹൻസിക വർധിപ്പിച്ചെന്നും വിഡിയോ വന്നതോടെ ഫോളോവേഴ്സ് ഇരട്ടിയായെന്നും വിമർശനമുണ്ട്.

ഇൻസ്റ്റാ​ഗ്രാമിൽ സബ്സ്ക്രിപ്ഷനുള്ള ഹൻസിക ഒരു മാസത്തേക്ക് ഇടാക്കുന്നത് 390 രൂപയാണ്. ഇതിനകം 1800 സബ്സ്ക്രൈബേഴ്സ് ആണ് ഹൻസികയ്ക്ക് ലഭിച്ചത്. വീഡിയോ ലീക്ക് ആയി ഒറ്റ ദിവസം കൊണ്ട് ആയിരത്തിലധികം സബ്സ്ക്രൈബേഴ്സ് വർധിച്ചുവെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്.

എന്നാൽ ലീക്ക് ആയ വിഡിയോ എഐ, ഡീപ്പ് ഫേക്ക് ആണെന്നു ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്. എന്തായാലും ഈ വിഷയത്തിൽ പ്രതികരണവുമായി ഹൻസിക ഇതുവരെ എത്തിയിട്ടില്ല.

ഇൻസ്റ്റഗ്രാമിൽ 16 ലക്ഷം ഫോളോവേഴ്സുള്ള ഹൻസികയുടെ റീൽ വിഡിയോസിന് ലക്ഷക്കണക്കിന് കാഴ്ചക്കാരാണുള്ളത്. ഗ്ലാമറസ്സായുള്ള ഡാൻസ് വിഡിയോസ് ആണ് അധികവും ഹൻസിക ചെയ്യാറുള്ളത്. അതേസമയം ‘ബാച്ച്ല‍ർ പാര്‍ട്ടി 2’ എന്ന സിനിമയിലൂടെ നസ്‍ലിന്റെ നായികയായി സിനിമയിൽ സജീവമാകാനുള്ള തയാറെടുപ്പിലാണ് താരം

ENGLISH SUMMARY:

Hansika Krishnan, a well-known social media influencer and daughter of actor Krishnakumar, is currently embroiled in a controversy surrounding a leaked video. The video, which surfaced online, has sparked discussions about whether it’s a deepfake or a private clip shared with subscribers, leading to criticism and accusations of a subscription hike.

Leave a Reply

Your email address will not be published. Required fields are marked *