കോഴിക്കോട് ഒളവണ്ണയിൽ ഫ്ലാറ്റിനുള്ളില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വൈത്തിരി സ്വദേശി അഭിഷേക് ആണ് മരിച്ചത്. നാലുവര്‍ഷമായി യുവതിക്കൊപ്പം ഫ്ലാറ്റില്‍ ഒരുമിച്ച് താമസിക്കുകയായിരുന്നു. രാവിലെ കിടപ്പുമുറിയില്‍ യുവതിയാണ് അഭിഷേകിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പന്തീരാങ്കാവ് പൊലീസ് കേസെടുത്തു.
രാവിലെ അഞ്ചു മണിയോടെയാണ് 27 കാരനായ അഭിഷേകിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. യുവതിയും കിടപ്പുമറിയില്‍ ഉറങ്ങി കിടക്കുമ്പോഴാണ് സംഭവം. ശബ്ദം കേട്ട് നോക്കിയപ്പോള്‍ അഭിഷേകിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ആത്മഹത്യയുടെ കാരണത്തെ പറ്റി പൊലീസ് അന്വേഷിക്കുകയാണ്.
suspicious death in Kozhikode’s Olavanna, where a young man, Abhishek, was found dead by hanging in his flat. The police have registered a case of unnatural death and are investigating the circumstances surrounding the incident.

