ഉടുപ്പി തീരത്ത് ചാകര; അടിഞ്ഞത് അഞ്ച് ടണ്ണോളം മത്സ്യം

ഉഡുപ്പി : ഉഡുപ്പിയിലെ ഹെജ്മഡെ തീരത്തിന് കടലിലിറങ്ങാതെ കിട്ടിയത് അഞ്ച് ടണ്ണോളം മത്സ്യം. തീരത്തേക്ക് അടിച്ച് കയറുന്ന തിരയ്ക്കൊപ്പം മത്സ്യം കൂട്ടമായി തീരത്തണയുകയായിരുന്നു. ഇതേ സമയം തീരത്തിനടുത്തായി കടലില്‍ വലവിരിച്ചവരെയും കടലമ്മ മനസറിഞ്ഞ് കനിഞ്ഞു.

വ്യാഴാഴ്ച അതിരാവിലെ മുതലാണ് ഈ പ്രതിഭാസം കണ്ട് തുടങ്ങിയത്. പ്രഭാത സവാരിക്കായി എത്തിയവരാണ് ചാകരക്കോള് കണ്ട് അത്ഭുതപ്പെട്ടത്. പെടയ്ക്കണ മീനിനെ വാരി ചാക്കിലും, സഞ്ചിയിലുമാക്കിയാണ് ഇവര്‍ വീട്ടിലേക്ക് തിരികെ പോയത്.

സംഭവം പുറലോകമറിഞ്ഞതോടെ വാഹനങ്ങളില്‍ ദൂരെ നിന്നുപോലും ആളുകളെത്തി മത്സ്യവുമായി പോയി. വൈകുന്നേരത്തോടെ കടല്‍ത്തീരത്ത് മീന്‍ കൂനകളാവുകയായിരുന്നു. നെയ്ത്തോലി വിഭാഗത്തില്‍പ്പെട്ട് മത്സ്യമാണ് ഇവിടെ കൂടുതലും അടിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *