മന്ത്രി കെ എം ഷാജിയെ വർഗീയവാദിയെന്നുവിളിച്ച് അധിക്ഷേപം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

കാസർകോട്: മന്ത്രി കെ.എം ഷാജിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ പൊലീസുദ്യോഗസ്ഥന് സസ്പെന്‍ഷന്‍. കാസർകോട് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ സുജിത്തിനെയാണ് ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി അന്വഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. കാസർകോട് ജില്ലയിലെ `പൊലീസ് ഫ്രണ്ട്സ്’ എന്ന ഗ്രൂപ്പിലൂടെയാണ് സുജിത് അധിക്ഷേപപരാമർശം നടത്തിയത്. സന്ദേശത്തിൽ കെ.എം ഷാജിയെ വർഗീയവാദി എന്നാണ് സുജിത് വിശേഷിപ്പിച്ചത്.

`സത്യപ്രതിജ്ഞ ചടങ്ങിനെത്തി പിണറായി വിജയൻ. ഈ വീഡിയോ നിങ്ങൾ സൂക്ഷിച്ചൊന്ന് കാണണം. കഴിഞ്ഞ രണ്ട് സത്യപ്രതിജ്ഞ ചടങ്ങുകളും യുഡിഎഫ് മുട്ടുന്യായങ്ങൾ പറഞ്ഞ് ബഹിഷ്ക്കരിച്ചിരുന്നു. അത് അവരുടെ സംസ്കാരം. ഇന്ന് അതൊന്നും കാര്യമാക്കാതെ ചടങ്ങിനെത്തിയ പിണറായി വിജയനെ സ്വീകരിക്കുന്ന കോൺഗ്രസുകാരെയും കേരള കോൺഗ്രസുകാരെയും എന്തിന് പിണറായി കൊടുവിഷം എന്ന് വിശേഷിപ്പിച്ച രാജീവ് ചന്ദ്രശേഖറിനെയും പരനാറിയെന്ന് വിശേഷിപ്പിച്ച പ്രേമചന്ദ്രനേയും നിങ്ങൾക്ക് കാണാം. എന്നാൽ ആ ഭാഗത്തു നിന്നും തൂവാല കൊണ്ട് മുഖം തുടച്ച് സ്കൂട്ടാകുന്ന ഒരു വർഗീയവാദിയെയും നിങ്ങൾക്ക് കാണാം. ഉറക്കത്തിൽപോലും മതം മതം മതമാണ് പ്രശ്നം എന്ന് പുലമ്പുന്ന കെ എം ഷാജിയെ. മൈക്ക് കെട്ടി അണികളുടെ മുന്നിൽ തെറിവിളിച്ച് ആളാകാൻ ഏതവനും പറ്റും ഷാജിയെ. ആ മനുഷ്യന്റെ മുന്നിൽ നിവർന്ന് നിൽക്കാൻ നിന്റെ മുട്ടുവിറക്കും ഷാജിയെ. നീ നിന്ന് വിറയ്ക്കാൻ പോകുന്നതേയുള്ളൂ’. സുജിതിന്‍റെ വാട്സാപ്പ് സന്ദേശത്തിൽ നിന്ന്

Leave a Reply

Your email address will not be published. Required fields are marked *