വയനാട്ടിൽ  ബൈക്ക് യാത്രക്കാരായ ദമ്പതികളെ കാട്ടാന ആക്രമിച്ചു ; യുവതി മരിച്ചു; ഭർത്താവിന് പരിക്ക്

വയനാട് മേപ്പാടി ചൂരൽമല റോഡിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതി മരിച്ചു. ബൈക്ക് യാത്രക്കാരായ ദമ്പതികളെ കാട്ടാന ആക്രമിക്കുകയായിരുന്നു. പുത്തുമല കശ്മീരിൽ ഷാജിയുടെ ഭാര്യ ജെസ്സി (46) ആണ് മരിച്ചത്. ഷാജിയെ പരുക്കുകളോടെ മേപ്പാടി വിംസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാജി മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരനാണ്.

രാവിലെ ആറു മണിയോടെ ജോലിക്കു പോകുന്നതിനിടെ കള്ളാടി ചൂണ്ടിയിൽ വച്ച് അപ്രതീക്ഷിതമായി കാട്ടാനയുടെ ആക്രമണം ഉണ്ടാവുകയായിരുന്നു. റോഡ് മുറിച്ചുകടക്കുകയായിരുന്ന കാട്ടാനയുടെ മുന്നിൽ സ്കൂട്ടറിൽ എത്തിയ ദമ്പതികൾ പെടുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റ ജെസ്സിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടാഴ്ച മുൻപ് ഈ പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

English Summary:

A wild elephant attack in Wayanad’s Meppadi Chooramala road resulted in the death of a young woman. The couple, on their bike, were attacked by the wild elephant while on their way to work, and despite reaching the hospital, the woman succumbed to her severe injuries.

Leave a Reply

Your email address will not be published. Required fields are marked *