ന്യൂഡല്‍ഹി: വാര്‍ത്ത ഏജന്‍സിയായ ഐ.എ.എന്‍.എസിന്റെ റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിനൊപ്പം  അശ്ലീല പദം ചേര്‍ന്നു വന്ന സംഭവത്തില്‍ റിപ്പോര്‍ട്ടറെ പുറത്താക്കി. പ്രധാനമന്ത്രി പെങ്കടുത്ത കേന്ദ്ര മന്ത്രിസഭ യോഗം സംബന്ധിച്ച വാര്‍ത്തയിലാണ് പ്രധാനമന്ത്രി നരേന്ദ്ര ബക്‌ചോദ് മോദി എന്ന് അച്ചടിച്ചു വന്നത്.

മോശം അര്‍ഥമുള്ള പദം അസ്ഥാനത്ത് കയറിവന്ന റിപ്പോര്‍ട്ട് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് വാര്‍ത്ത ഏജന്‍സിക്ക് അമളി ബോധ്യമായതും ഉടന്‍ പിന്‍വലിച്ച് തിരുത്തിയ റിപ്പോര്‍ട്ട് നല്‍കിയതും.

രണ്ടര പതിറ്റാണ്ട് സേവനപാരമ്പര്യമുള്ള ഏജന്‍സിക്കെതിരെ അമര്‍ഷം ശക്തമായതോടെ വാര്‍ത്ത തയാറാക്കിയ റിപ്പോര്‍ട്ടറെ പുറത്താക്കി. ഇയാള്‍ക്കെതിരെ അന്വേഷണം തുടരുകയാണെന്നും െഎ.എ.എന്‍.എസ് മാനേജിങ് എഡിറ്റര്‍ ഹാര്‍ദേവ് സനോത്ര പറഞ്ഞു. ഗുരുതര തെറ്റില്‍ സ്ഥാപനം നിരുപാധികം മാപ്പുപറയുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *