ന്യൂഡല്‍ഹി: വളര്‍ത്തുമൃഗങ്ങളെ ഇനി കടകളിലൂടെ വില്‍പന നടത്തണമെങ്കില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. പട്ടിക്കുഞ്ഞുങ്ങളെ വില്‍ക്കണമെങ്കില്‍ മൈക്രോ ചിപ്പ് ഘടിപ്പിക്കുകയും വേണം. ഇതടക്കം നിബന്ധനകളോടെ മൃഗങ്ങളോടുള്ള ക്രൂരതകള്‍ അവസാനിപ്പിക്കല്‍ (പെറ്റ് ഷോപ്പ്) നിയമം 2018 അനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി.

വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം ഓരോ ജീവിക്കും അനുകൂലമായ ജീവിത സാഹചര്യവും ഷോപ്പുകളിലുണ്ടാകണം. സ്ഥിരം കെട്ടിടങ്ങളിലാകണം പെറ്റ് ഷോപ്പുകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ഇത്തരം സ്ഥാപനങ്ങള്‍ അറവുശാലകളില്‍നിന്ന് ചുരുങ്ങിയത് 100 മീറ്റര്‍ അകെലയായിരിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു

സംസ്ഥാന മൃഗക്ഷേമ ബോര്‍ഡില്‍നിന്ന് രജിസ്‌ട്രേഷന്‍ ലഭിക്കാതെ മൃഗങ്ങളുടെയോ പക്ഷികളുടെയോ വില്‍പന, കൈമാറ്റം തുടങ്ങിയവ സാധ്യമാകില്ല. വാങ്ങിയതും വിറ്റതുമായ മൃഗങ്ങളുടെ വാര്‍ഷിക കണക്കും മൃഗക്ഷേമ ബോര്‍ഡിന് സമര്‍പ്പിക്കണം. വെറ്ററിനറി പ്രാക്ടീഷനര്‍മാരായിരിക്കണം പട്ടിക്കുഞ്ഞുങ്ങള്‍ക്ക് മൈക്രോ ചിപ്പ് ഘടിപ്പിക്കേണ്ടത്. എല്ലാ പെറ്റ് ഷോപ്പുകളിലും മൈക്രോ ചിപ്പ് റീഡറും നിര്‍ബന്ധമാക്കി.

.

Leave a Reply

Your email address will not be published. Required fields are marked *