തൃശൂർ∙ നെടുപുഴയില്‍ ഫൈബർ ബോട്ട് മറിഞ്ഞ് കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. കല്ലൂര്‍ സ്വദേശിയുടെയും സുഹൃത്തിന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെയായിരുന്നു പാടത്തെ വളര്‍ത്തു മീനിന് തീറ്റ കൊടുക്കാന്‍ പോകുന്നതിനിടെ ബോട്ട് മറിഞ്ഞത്. അഞ്ചുപേർ ചേർന്നാണ് ബോട്ടിൽ കോൾപ്പാടത്തേക്ക് പോയത്. പാടത്തിന് നടുവിൽവച്ചാണ് ബോട്ട് മുങ്ങിയത്. മൂന്നുപേർ നീന്തിക്കയറിയിരുന്നു.

