ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ ഇന്ന് പാക്കിസ്ഥാനെ നേരിടും. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരങ്ങളില്‍ ജയം നേടിയ ശേഷമാണ് ഇന്ത്യയും പാക്കിസ്ഥാനും ഇന്ന് പരസ്പരം എതിരിടുന്നത്. ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് 5 മുതലാണ് മത്സരം നടക്കുന്നത്.

കഴിഞ്ഞ പത്തൊമ്ബതിന് ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ പാക്കിസ്ഥാനെ 8 വിക്കറ്റിന് തകര്‍ക്കാനായതിന്റെ ആത്മ വിശ്വാസത്തിലാണ് രോഹിത് ശര്‍മയും സംഘവും. ആ തോല്‍വിയ്ക്ക് പകരം വീട്ടി ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കുകയാണ് സര്‍ഫ്രാസിന്റെ ടീമിന്റെയും ലക്ഷ്യം. നായകന്‍ രോഹിത് ശര്‍മ ഫോമിലാണെന്നത് ടീമിന് കൂടുതല്‍ കരുത്ത് നല്‍കുന്നു.

അതേ സമയം വിജയം മാത്രം ലക്ഷ്യം വച്ച് പാക്കിസ്ഥാനും ഇറങ്ങുമ്‌ബോള്‍ ആദ്യ മത്സരത്തില്‍ കാണാതിരുന്ന ആവേശപ്പോരാട്ടം ഇന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Leave a Reply

Your email address will not be published. Required fields are marked *