ഹൈദരാബാദ്: ഹൈദരാബാദിലെ രാജേന്ദ്രനഗറിലുള്ള സ്‌കൂളിലെ രണ്ടാം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍.

രണ്ടാഴ്ചയായി കുട്ടി സ്‌കൂളില്‍ പോകാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് മാതാപിതാക്കള്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കുട്ടിക്ക് തുടര്‍ച്ചയായി രക്തസ്രാവമുണ്ടായതായും ബന്ധുക്കള്‍ പറയുന്നു. കുട്ടിയെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചതെന്നും സംഭവത്തില്‍ അറസ്റ്റിലായ പ്രിന്‍സിപ്പലിനെ ജുഡീഷല്‍ റിമാന്‍ഡില്‍ വിട്ടതായും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *