ദുബായിൽ നിന്നെത്തിയ ദമ്പതികളെ തട്ടിക്കൊണ്ടുപോയി സ്വർണ്ണം കവർന്നു; തിരുവനന്തപുരം വിമാനത്താവളത്തിലാണ് സംഭവം

തിരുവനന്തപുരം: ദുബായിൽ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ദമ്പതികളെ ഒരു സംഘം തട്ടിക്കൊണ്ടുപോയി സ്വർണ്ണം കവർന്നതായി റിപ്പോർട്ട്. തിരുവനന്തപുരം സ്വദേശിയായ മെഹറൂഫ് എന്ന ആളിന് ഏൽപ്പിക്കുന്നതിനായി ദമ്പതികൾ സ്വർണാഭരണം കൊണ്ടുവന്നിരുന്നത്.

എന്നാൽ മെഹറൂഫ് ആണെന്ന് പരിചയപ്പെടുത്തി മറ്റൊരു സംഘം ദമ്പതികളെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. സ്വർണം പൊട്ടിക്കലെന്ന് സംശയം. ദുബൈയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശികളായ ദമ്പതികളുടെ പക്കൽ നിന്നുമാണ് സ്വർണ്ണം തട്ടിയെടുത്തത്. പിന്നാലെ ഈ സംഘം ദമ്പതികളെ കാറിൽ തട്ടി കൊണ്ട് പോയി സ്വർണ്ണം കവരുകയായിരുന്നു. ചേർത്തലയിൽ ഇരുവരെയും ഇറക്കി വിടുകയും ചെയ്തു.

അതേസമയം സ്വർണ്ണം നഷ്ടമായ യഥാർത്ഥ സംഘം ദമ്പതികളെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ ദമ്പതികൾ വലിയതുറ പൊലീസിനെ സമീപിക്കുകയായിരുന്നു. ദമ്പതികളെ തട്ടി കൊണ്ട് പോയതിനു വലിയ തുറ പൊലീസ് കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്നു വലിയതുറ പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *