നഗ്നതാ പ്രദര്‍ശനം; യുവാവിന് തടവും പിഴയും

ക​ല്‍പ​റ്റ: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത കു​ട്ടി​ക​ള്‍ക്കെ​തി​രെ ന​ഗ്ന​താ പ്ര​ദ​ര്‍ശ​നം ന​ട​ത്തി​യ കേ​സി​ല്‍ യു​വാ​വി​ന് ത​ട​വും പി​ഴ​യും. അ​ഞ്ചു​കു​ന്ന്, പാ​ലു​കു​ന്ന്, പു​ത്തൂ​ര്‍കു​ന്ന് ഉ​ന്ന​തി​യി​ലെ എം. ​മു​കേ​ഷി​നെ​യാ​ണ് (33) ക​ല്‍പ​റ്റ ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജ് കെ.​ആ​ർ. സു​നി​ല്‍കു​മാ​ര്‍ അ​ഞ്ച് വ​ര്‍ഷ​വും ര​ണ്ട് മാ​സ​വും ത​ട​വി​നും 76000 രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷ വി​ധി​ച്ച​ത്. 2023ല്‍ ​പ​ന​മ​രം പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ചെ​യ്ത കേ​സി​ലാ​ണ് വി​ധി.

2023 സെ​പ്റ്റം​ബ​റി​ൽ ഇ​യാ​ൾ പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത ര​ണ്ട് കു​ട്ടി​ക​ൾ​ക്കു​നേ​രെ ന​ഗ്ന​താ​പ്ര​ദ​ര്‍ശ​നം ന​ട​ത്തു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ലൈം​ഗി​ക ചേ​ഷ്ട​ക​ള്‍ കാ​ണി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. അ​ന്ന​ത്തെ പ​ന​മ​രം സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ഇ.​കെ. അ​ബൂ​ബ​ക്ക​ര്‍ കേ​സി​ല്‍ ആ​ദ്യാ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും പി​ന്നീ​ട് ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്.​എ​ച്ച്. വി. ​സി​ജി​ത്ത് കേ​സ​ന്വേ​ഷ​ണം പൂ​ര്‍ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ജി. ​ബ​ബി​ത ഹാ​ജ​രാ​യി.

Leave a Reply

Your email address will not be published. Required fields are marked *