കഴക്കൂട്ടം: സുപ്രീകോടതി വിധിയെ തുടര്‍ന്ന് ശബരിമലയില്‍ ദര്‍ശനത്തിനു പോയ സ്ത്രീയുടെ കുടുംബ വീട്ടില്‍ ആക്രമണം. കഴക്കൂട്ടം സ്വദേശിയായ മേരിസ്വീറ്റി(46) യുടെ കഴക്കൂട്ടത്തെ മൈത്രീ നഗറിലെ വീട്ടിലാണ് ആക്രമണം നടന്നത്. മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും വീടിന്റെ മുന്‍വശത്തുണ്ടായിരുന്ന കസേരകള്‍ വലിച്ചെറിയുകയും ചെയ്തു.
കോണ്‍ഗ്രസ് പ്രവര്‍ത്തരും മേരിസ്വീറ്റിയുടെ വീടിനു മുന്നിലൂടെ പ്രകടനം നടത്തി. മുരുക്കുംപുഴയില്‍ ഇവര്‍ താമസിച്ചിരുന്ന വീട്ടിന്റെയും ജനാലച്ചില്ലകള്‍ എറിഞ്ഞുടച്ചു. വീട്ടുകാര്‍ പരാതിനല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് കഴക്കൂട്ടം അസി.കമ്മീഷണര്‍ അനില്‍കുമാര്‍ അറിയിച്ചു
