ആറ്റിങ്ങലില്‍ സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ ബിയര്‍ കുപ്പിയെറിഞ്ഞ് അപകടപ്പെടുത്താന്‍ ശ്രമം. ആറ്റിങ്ങല്‍ മണ്ഡലത്തിലെ ജനമുന്നേറ്റ ജാഥയുടെ ഉദ്ഘാടന ചടങ്ങിനായ് എത്തിയപ്പോഴാണ് തൊട്ടടുത്തുള്ള കോണ്‍ഗ്രസ് ഓഫീസില്‍ നിന്നും മദ്യലഹരിയിലായിരുന്ന വിനീഷ് എന്ന പ്രവര്‍ത്തകന്‍ കുപ്പിയെറിഞ്ഞത്. ആനാവൂര്‍ നാഗപ്പന്റെ തൊട്ടടുത്തുണ്ടായിരുന്ന എംഎല്‍എ ബി സത്യന്റെ ശരീരത്താണ് കുപ്പി വന്നുപതിച്ചത്. വിനീഷിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. ഇയാളെ അറസ്റ്റ്‌ചെയ്തു.
2018-11-12
