ഭീകരസംഘടനയായ ഐഎസ്‌എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മദ്രസ അധ്യാപകന്‍  അറസ്റ്റില്‍

ഭീകരസംഘടനയായ ഐഎസ്‌എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മദ്രസ അധ്യാപകന്‍ ലുധിയാനയില്‍ അറസ്റ്റില്‍. ദേശീയ അന്വേഷണ ഏജന്‍സിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.ഇരുപത് വയസ് മാത്രം പ്രായമുള്ള മുഹമ്മദ് ഒവെയ്‌സാണ് എന്‍ഐഎയുടെ നിരീക്ഷണത്തില്‍പ്പെട്ടത്. ഉത്തര്‍പ്രദേശിലെ രാംപൂരില്‍ നിന്ന് ലുധിയാനയില്‍ എത്തിയ ഇയാള്‍ മദനി മസ്ജിദിലെ മൗലവി-കം-മദ്‌റാസ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു.

വ്യാഴാഴ്ച്ച വെളുപ്പിന് എന്‍ഐഎ മോസ്‌ക്കില്‍ നടത്തിയ തെരച്ചിലിലാണ് ഒവൈസിയെ പിടികൂടിയതെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ജമീല്‍ പറഞ്ഞു.അതേസമയം ഒവൈസി താത്കാലികമായാണ് ഇവിടെ ജോലി ചെയ്തിരുന്നതെന്ന് മോസ്‌ക്കോയില്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *