മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. പാണക്കാട് വച്ചാണ് യോഗം. മൂന്നാം സീറ്റ് വിഷയത്തിൽ ലീഗ് കോൺഗ്രസ് ഉഭയകക്ഷി ചർച്ച രമ്യതയിലെത്താത്ത സാഹചര്യത്തിൽ ഇന്നത്തെ യോഗം മുന്നണിയിൽ നിർണായകമാകും.

മൂന്നാം സീറ്റെന്ന മുസ്‌ലിം ലീഗിന്റെ ആവശ്യം നിലവിലെ സാഹചര്യത്തിൽ അംഗീകരിക്കാൻ കഴിയില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. വെള്ളിയാഴ്ച നടന്ന കോൺഗ്രസ് ലീഗ് ഉഭയകക്ഷി ചർച്ചയും ധാരണയാകാതെ പിരിഞ്ഞതോടെ കോൺഗ്രസ് ലീഗിന് മുന്നിൽ ബദൽ നിർദേശങ്ങൾ വെക്കുകയായിരുന്നു. കോൺഗ്രസ് മുന്നോട്ടു വച്ച ബദൽ നിർദ്ദേശങ്ങളിൽ ഏത് സ്വീകരിക്കണമെന്നതാണ് ഇനി ലീഗ് നേതൃത്വത്തിന് മുന്നിലെ പ്രധാന വെല്ലുവിളി. ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നു കരുതുന്ന ഇന്നത്തെ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം നിർണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *