വായ്പാ തട്ടിപ്പ് കേസില്‍ ഇന്ത്യന്‍ വ്യവസായി വിജയ് മല്യക്ക് തിരിച്ചടി. ഇന്ത്യക്ക് കൈമാറണമെന്ന വെസ്റ്റ്മിനിസ്ടര്‍ കോടതി ഉത്തരവിനെതിരെ മല്യ സമര്‍പ്പിച്ച അപേക്ഷ യു.കെ ഹൈക്കോടതി തളളി.

മല്യയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേട്ട് കോടതി ഉത്തരവ് ബ്രിട്ടിഷ് ആഭ്യന്തര സെക്രട്ടറി സജിദ് ജാവിദ് അംഗീകരിച്ചതിനെതിരെ നൽകിയ അപ്പീലാണ് തള്ളിയത്.അതേസമയം ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ മല്യയ്ക്ക് അവസരമുണ്ട്. ഫെബ്രുവരിയിലാണ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള കോടതി വിധി ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *