
കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരായ ഒളികാമറ വിവാദത്തില്‍ ചാനല്‍ സംഘത്തില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചു. പ്രത്യേക അന്വേഷണ സംഘം ചാനല്‍ ഓഫീസിലെത്തിയാണ് ചാനല്‍ സംഘത്തില്‍ നിന്ന് മൊഴിയെടുത്തത്. ഒളിക്യാമറ ഓപ്പറേഷനില്‍ പങ്കെടുത്ത റിപ്പോര്‍ട്ടറുടെ മൊഴിയും രേഖപ്പെടുത്തി.
എം.കെ രാഘവനെതിരെയുള്ള ഒളിക്യാമറ വിവാദത്തിന്റെ അന്വേഷണ നടപടി ക്രമങ്ങള്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. മാധ്യമ പ്രവര്‍ത്തകരെന്ന നിലയില്‍ ചാനല്‍ സംഘം തന്നെ സമീപിച്ചിരുന്നെന്നും ഇതിനിടയില്‍ തെരഞ്ഞെടുപ്പും ചര്‍ച്ചയായെന്നും രാഘവന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നെന്നും എഡിറ്റ് ചെയ്ത ദൃശ്യങ്ങളും താന്‍ പറയാത്ത കാര്യങ്ങളുമാണ് ചാനല്‍ സംപ്രേക്ഷണം ചെയ്തതെന്നും രാഘവന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടി വി 9 ഭാരത് വര്‍ഷിന്റെ മേധാവികളുടെയും അന്ന് രാഘവനെ സമീപിച്ച സംഘത്തിന്റെയും മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്.
- വളര്‍ത്തുനായയെ അഴിച്ചുവിട്ടതിനെച്ചൊല്ലി തര്‍ക്കം: പത്തനംതിട്ടയില്‍ സഹോദരന്റെ വാരിയെല്ലുകള്‍ അനുജന് ചവിട്ടിയൊടിച്ചു
- വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനയുടെ ദേശീയ സെക്രട്ടറിക്കെതിരെ കേസ്
- മലയോര ഹൈവേ നിർമാണ ജോലിക്കിടെ സ്കൂൾ കെട്ടിടം തകർന്നു; അവധിദിനമായതിനാൽ ഒഴിവായത് വൻദുരന്തം
- വീണ്ടും മുട്ടുമടക്കി പൊലീസ്, സിജെപി ആവശ്യങ്ങൾ അംഗീകരിച്ചു; പ്രതികളെ 72 മണിക്കൂറിനുള്ളിൽ കസ്റ്റഡിയിൽ എടുക്കും
- സ്വർണ വിലയിൽ ഇന്നും കുതിപ്പ്, വെള്ളി വിലയിൽ മാറ്റമില്ല
