എം.കെ രാഘവനെതിരെ കേസെടുക്കണമെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ട്; ഡി.ജി.പി നിയമോപദേശം തേടി

ഒളിക്യാമറ വിവാദത്തില്‍ കോഴിക്കോട് ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ത്ഥി എം.കെ രാഘവനെതിരെ കേസെടുക്കണമെന്ന് കണ്ണൂര്‍ റേഞ്ച് ഐ.ജിയുടെ റിപ്പോര്‍ട്ട്. ഐ.ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാഘവനെതിരെ കേസെടുക്കാന്‍ സാധിക്കുമോയെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിയമോപദേശം തേടി. ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടാണ് നിയമോപദേശം തേടിയത്.

തെരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ചു കോടി ആവശ്യപ്പെടുന്ന ദൃശ്യമാണ് ഹിന്ദി ചാനല്‍ പുറത്തുവിട്ടത്. നഗരത്തില്‍ ഹോട്ടല്‍ സമുച്ചയം പണിയാന്‍ 15 ഏക്കര്‍ ഭൂമി വാങ്ങാനെന്ന വ്യാജേനയാണു ഹിന്ദി ചാനല്‍പ്രതിനിധികള്‍ എം.കെ. രാഘവനെ കണ്ടത്.

ഇടപാടിനു മധ്യസ്ഥം വഹിച്ചാല്‍ അഞ്ചുകോടി രൂപ നല്‍കാമെന്നും വാഗ്ദാനം നല്‍കി. പണം ഡല്‍ഹിയിലെ പ്രൈവറ്റ് സെക്രട്ടറിയെ ഏല്‍പിക്കാന്‍ രാഘവന്‍ നിര്‍ദേശിച്ചുവെന്നുമാണു ചാനലിന്റെ അവകാശവാദം.

Leave a Reply

Your email address will not be published. Required fields are marked *