വയനാട്: വയനാട് താമരശേരി ചുരത്തിലെ ഒമ്പതാം വളവില്‍ ലോറി കൊക്കയിലേയ്ക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ലോറിയിലുണ്ടായിരുന്ന മറ്റൊരാളെ ഫയര്‍ഫോഴ്‌സെത്തി രക്ഷിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം.മരിച്ചയാളുടെ മൃതദേഹം ലോറിക്കുള്ളില്‍ കുടുങ്ങിയ നിലയിലാണ്

ചുരം ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ലോറി സംരക്ഷണ ഭിത്തി തകര്‍ ത്ത് കൊക്കയിലേയ്ക്ക് പതിക്കുകയായിരുന്നു. ഡ്രൈവര്‍ വണ്ടിയില്‍ നിന്നും ചാടി രക്ഷപ്പെട്ടു. കര്‍ണാടക സ്വദേശിയായ ലോറിയുടെ ക്ലീനറാണ് ലോറിക്കുള്ളില്‍ കുടുങ്ങി മരിച്ചത്.പോലീസും ഫയര്‍ഫോഴ്‌സും പരിശോധന തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *