ദുബായ്: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍, ഹോസ്പിറ്റല്‍സ് ആന്റ് ക്ലിനിക്‌സ് ജി.സി.സി എക്‌സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ അലീഷ മൂപ്പന്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടറായി ചുമലയേറ്റു. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനോടൊപ്പം ഗ്രൂപ്പിനെ നയിക്കുക ഇനി അലീഷാ മൂപ്പനായിരിക്കും. 2019 ഓഗസ്റ്റ് 7ന് ചേര്‍ന്ന ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ബോര്‍ഡ് ഓഫ് ഡയറക്ടേര്‍സ് മീറ്റീങ്ങാണ് പുതിയ നിയമനത്തിന് അംഗീകാരം നല്‍കിയത്.
2019-08-20
