തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ വീണ്ടും അനാക്കോണ്ട ചത്തു. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ മൃഗശാലയിലെ രണ്ടു അനാക്കോണ്ടകളാണ് ചത്തത്. 2014ല്‍ ശ്രീലങ്കയില്‍ നിന്ന് കൊണ്ടു വന്ന ഏഴ് അനാക്കോണ്ടകളിലെ താരമായിരുന്ന ഏയ്ഞ്ചലയാണ് ഇന്നലെ ചത്തത്. ഇന്നലെ വൈകുന്നേരത്തോടെ വെള്ളത്തില്‍ നിന്ന് കരയ്ക്കു കയറി കിടന്ന ഏയ്ഞ്ചല 9 മണിയോടെ കെയര്‍ടേക്കര്‍ വന്ന് നോക്കിയപ്പോഴേക്കും ചത്ത നിലയിലായിരുന്നു എന്നാണ് മൃഗശാല അധികൃതര്‍ വ്യക്തമാക്കുന്നത്. ഒരു കൂട്ടില്‍ മൂന്ന് അനാക്കോണ്ടകളെയാണ് ഇട്ടിരുന്നത്.ഈ സാഹചര്യത്തില്‍ കൂട്ടിലുണ്ടായിരുന്ന മൂന്നാമത്തെ അനാക്കോണ്ടയെ മാറ്റിപാര്‍പ്പിച്ചു. കൂട്ടിലെ വെള്ളം മാറ്റി അണുവിമുക്തമാക്കിയ ശേഷം മാത്രമെ ഇനി അനാക്കോണ്ടയെ കൂട്ടിലാക്കു എന്നാണ് അധികൃതര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *