അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ഒമാനില്‍ 23 സ്ത്രീകളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ പൊലീസിന്റെ മസ്‍കത്ത് കമാന്‍ഡാണ് പരിശോധന നടത്തിയത്. സാമൂഹിക സദാചാര നിയമങ്ങള്‍ക്ക് നിരക്കാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതിനാണ് സ്ത്രീകളെ അറസ്റ്റ് ചെയ്തതെന്നും ഇവരില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുണ്ടെന്നും പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *