രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെബിറ്റ് കാര്‍ഡുകള്‍ ഒഴിവാക്കുന്നു. ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്ലാസ്റ്റിക് കാര്‍ഡുകള്‍ ഒഴിവാക്കുന്നതിനുമായാണ് എസ്.ബി.ഐ.യുടെ ഈ നീക്കം.

എസ്.ബി.ഐ. ഉപഭോക്താക്കളില്‍ നിരവധി ആളുകള്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. രാജ്യത്ത് ഏകദേശം 90 കോടി ഡെബിറ്റ് കാര്‍ഡുകളും മൂന്നു കോടി ക്രെഡിറ്റ് കാര്‍ഡുകളുമാണ് ഉള്ളത്. എന്നാല്‍, കാര്‍ഡുകള്‍ ഇല്ലാതെ തന്നെ എ.ടി.എമ്മുകളില്‍നിന്ന് പണം പിന്‍വലിക്കാനും വ്യാപാര സ്ഥാപനങ്ങളില്‍ പണം കൈമാറാനും കഴിയുമെന്ന് എസ്.ബി.ഐ. ചെയര്‍മാന്‍ രജ്നീഷ് കുമാര്‍ ചൂണ്ടിക്കാട്ടി.

എസ്.ബി.ഐ.യുടെ ‘യോനോ’ പ്ലാറ്റ്‌ഫോം വഴി രാജ്യത്ത് ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണം കുറയ്ക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡെബിറ്റ് കാര്‍ഡില്ലാതെ തന്നെ യോനോ പ്ലാറ്റ്‌ഫോം ഉപയോഗിച്ച്‌ എ.ടി.എമ്മില്‍നിന്ന്‌ പണം പിന്‍വലിക്കാനും ഇടപാടുകള്‍ നടത്താനും കഴിയും.

1 Comment

  1. Dilip Raj V K ഇതുകൊണ്ടുള്ള മെച്ചം ആർക്ക് , എങ്ങിനെ?

Leave a Reply

Your email address will not be published. Required fields are marked *