രാത്രിയാത്രാ നിരോധനം: എം.കെ രാഘവന്റെ ഹരജിയില്‍  കപില്‍ സിബല്‍ സുപ്രിംകോടതിയില്‍ ഹാജരാകും

രാത്രിയാത്രാ നിരോധനത്തിനെതിരായ കേസില്‍ സുപ്രിംകോടതിയില്‍ ഹാജരാവാനെത്തുന്നത് മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍. ഈ മാസം 14നാണ് കേസ് വീണ്ടും സുപ്രിംകോടതി പരിഗണിക്കുന്നത്. അന്നാവും കപില്‍ സിബല്‍ ഹാജരാവുക. കോഴിക്കോട് എം.പി എം.കെ രാഘവന് വേണ്ടിയാവും കപില്‍ സിബല്‍ ഹാജരാവുക. വയനാട് എം.പിയായ രാഹുല്‍ ഗാന്ധിയാണ് കേസ് ഏറ്റെടുക്കാന്‍ കപില്‍ സിബലിനോട് ആവശ്യപ്പെട്ടത്. ഇത് സിബല്‍ അംഗീകരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *