കോഴിക്കോട്: പറമ്പിൽ ബസാറില്‍ ബിജെപി പ്രവര്‍ത്തകനെ ഒരു സംഘം വെട്ടി പരിക്കേല്‍പ്പിച്ചു. ഓട്ടോറിക്ഷ ഡ്രൈവറും പട്ടര്‍പാലം സ്വദേശിയുമായ കെ കെ ഷാജിക്കാണ് വെട്ടേറ്റത്. എരിയോട്ട് മല സംരക്ഷണ സമിതിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ഷാജി.
പട്ടര്‍ പാലത്ത് നിന്ന് ഷാജിയുടെ ഓട്ടോ വിളിച്ച്‌ ഓട്ടോ പറമ്പിൽ ബസാറില്‍ എത്തിയപ്പോഴായിരുന്നു ഷാജിയെ ആക്രമിച്ചത്. ഷാജിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *