ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം ട്രക്കിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു. രണ്ടു പേർക്ക് പരിക്കേറ്റു. പല്ലന്‍വാല സെക്ടറില്‍ ഇന്നാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റ ജവാന്‍മാരെ ഉടന്‍തന്നെ മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാള്‍ മരിക്കുകയായിരുന്നെന്ന് സൈനിക വക്താവ് അറിയിച്ചു.

അതിനിടെ, രജൗറിയില്‍ ജനവാസ കേന്ദ്രത്തിനു നേര്‍ക്ക് പ്രകോപനമില്ലാതെ പാക് സൈന്യം ആക്രമണം നടത്തിയതായും ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതായും സൈനിക വക്താവ് വ്യക്തമാക്കി. പല്ലന്‍വാല സെക്ടറില്‍ ഇന്നാണ് സ്ഫോടനമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *