കണ്ണൂര്‍: തലശ്ശേരിക്കടുത്ത് ചമ്പാട് ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊലപാതകം നടത്തിയതിന് ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ചമ്പാട് കണ്ടുകുളങ്ങര സ്വദേശി പരവറത്ത് വീട്ടില്‍ കുട്ടികൃഷ്ണനാണ് ഭാര്യ നിര്‍മ്മലയെ കൊലപ്പെടുത്തിയ ശേഷം വീടിന്റെ ടെറസില്‍ തൂങ്ങി മരിച്ചത്. ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
ഇരുവരും തമ്മില്‍ സ്ഥിരമായി വഴക്കുകൂടാറുണ്ടെന്നും കുട്ടികൃഷ്ണന് ഭാര്യ നിര്‍മ്മലയെ സംശയമായിരുന്നെന്നും സമീപവാസികള്‍ പറഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങള്‍ തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവരുടെ മക്കള്‍ വിദേശത്താണ്. വിവരമറിഞ്ഞ് തലശ്ശേരി ഡിവൈഎസ്പി കെ.ബി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു
2019-11-17
