ഹൈദരാബാദ്: വെറ്ററിനറി ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ സമാനമായ രീതിയിൽ മറ്റൊരു യുവതിയുടെ മൃതദേഹം കൂടി കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്തി. ഹൈദരാബാദിലെ ശംഷാബാദിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതു വെറ്ററിനറി ഡോക്ടറുടെ മൃതദേഹം ലഭിച്ച സ്ഥലത്തു നിന്നും ഏതാനും കിലോമീറ്ററുകൾ മാത്രം അകലമേയുള്ളൂ. സമാനരീതിയിലുള്ള മരണമായതിനാൽ രണ്ട് മരണവും തമ്മിൽ ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

വ്യാഴാഴ്ചയാണ് വെറ്ററിനറി ഡോക്ടറായ പ്രിയങ്കാ റെഡ്ഡിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ശേഷം മൃതശരീരം കത്തിച്ച നിലയിൽ ഷാദ്നഗറിലെ പാലത്തിനു താഴെ നിന്ന് കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രിയങ്കയുടെ സ്കൂട്ടറിന്‍റെ ടയർ പഞ്ചറായിരുന്നു. ഇതിനിടെ സഹായിക്കാമെന്ന് പറഞ്ഞ് എത്തിയ സംഘം യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *