ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റീടെയ്ല്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മിയില്‍ 50% വരെ ഡിസ്‌കൗണ്ടുമായി ബിഗ് ബിസ്മി സെയില്‍. ബിസ്മിയുടെ ഇലക്‌ട്രോണിക്‌സ്, ഫാഷന്‍, ഹൈപ്പര്‍മാര്‍ട്ട് എന്നീ വിഭാഗങ്ങളിലാണ് ഡിസംബര്‍ നാല് വരെ നീളുന്ന 50 % ഫ്‌ളാറ്റ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓഫര്‍ കാലയളവില്‍ എല്‍ഇഡി, എയര്‍ കണ്ടീഷനര്‍, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, സ്‌മോള്‍ അപ്ലയന്‍സസ്, നിത്യോപയോഗ സാധനങ്ങള്‍, ക്രോക്കറി, ഗ്രോസറി തുടങ്ങിയവ വന്‍ വിലക്കുറവില്‍ വാങ്ങാന്‍ സാധിക്കും.
പഴയ ഗൃഹോപകരണങ്ങള്‍ മാറി പുതിയത് വാങ്ങാനുള്ള സൗകര്യവും ബജാജ് ഫിനാന്‍സ്, എച്ച്‌ഡിബി, എച്ച്‌ഡിഎഫ്‌സി തുടങ്ങിയ കമ്പനികളുടെ പലിശ രഹിത വായ്പാ സൗകര്യവും ഇവിടെ ലഭ്യമാണ്. ബിഗ് ബിസ്മി ഫെസ്റ്റിലൂടെ കൊച്ചി നഗരത്തില്‍ ഒരു ഫ്‌ളാറ്റും അഞ്ച് സാന്‍ഡ്രോ കാറുകളും നറുക്കെടുപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഹൈപ്പര്‍ ഡിവിഷനില്‍ തിരഞ്ഞെടുത്ത ഉല്‍പന്നങ്ങള്‍ക്ക് വിലക്കുറവിനു പുറമേ ഒന്നിനൊന്നു സൗജന്യം, കോംബി ഓഫറുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് ട്രീകള്‍ ,പേപ്പര്‍ & എല്‍ഇഡി നക്ഷത്രങ്ങള്‍, അലങ്കാര വസ്തുക്കള്‍, പ്രമുഖ ബ്രാന്‍ഡുകളുടെ വിവിധ കേക്കുകള്‍ എന്നിവയുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്. ബിസ്മിയുടെ സ്വന്തം ഫാമില്‍ നിന്നുള്ള 100 % ശുദ്ധമായ പാലും പാലുല്‍പന്നങ്ങളും ഫാ൦ലി ബ്രാന്‍ഡിലും അരി, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവ പ്രൈഡ്, പ്യുവര്‍ എന്നീ ബ്രാന്‍ഡുകളിലും ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *