കൊച്ചി: ഐ.എസ്.എല്ലില്‍ ഗോവ എഫ്.സിക്കെതിരായ മത്സരത്തില്‍അവസാന മിനിറ്റുകളില്‍ ജയം കൈവിട്ട് കേരള ബ്ലാസ്റ്റേഴ്സ്. ഇന്‍ജുറി ടൈമിന്‍റെ ഒന്നാം മിനിറ്റിലാണ് (90+1) ബ്ലാസ്റ്റേഴ്സിന്‍റെ നെഞ്ച് തകര്‍ത്ത് ഗോവയുടെ രണ്ടാം ഗോള്‍ പിറന്നത്.ലെനി റോഡ്രിഗസാണ് ഗോള്‍ നേടിയത്.മത്സരം 2-2ന് സമനിലയില്‍ കലാശിച്ചു.

മത്സരത്തിന്‍റെരണ്ടാം മിനിറ്റില്‍ തന്നെഗോള്‍ നേടി ബ്ലാസ്റ്റേഴ്സ് എതിരാളികളെ വിറപ്പിച്ചിരുന്നു. സെര്‍ജിയോ സിഡോഞ്ചയാണ് ബ്ലാസ്റ്റേഴ്സിനായി വലകുലുക്കിയത്.എന്നാല്‍41ാം മിനിറ്റില്‍ തിരിച്ചടിച്ച്‌ ഗോവ ഒപ്പമെത്തി. മുര്‍ത്താദഫാളാണ് ഗോവക്കായി ഗോള്‍ നേടിയത്. ഹെഡറിലൂടെയാണ് ഗോള്‍ പിറന്നത്. 59ാം മിനിറ്റില്‍മെസ്സി ബൗളി ബ്ലാസ്റ്റേഴ്സിനായി രണ്ടാംവട്ടം വലകുലുക്കി. നിശ്ചിത 90 സമയം വരെ മുന്നിട്ടുനിന്ന ബ്ലാസ്റ്റേഴ്സ് മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. എന്നാല്‍, മഞ്ഞപ്പടയുടെ പ്രതീക്ഷകള്‍ തകര്‍ത്ത് ഇന്‍ജുറി ടൈമില്‍ ലെനി റോഡ്രിഗസ് ഗോള്‍ നേടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *