ഹൈദരാബാദ്: പൗരത്വ നിയമത്തെ അനൂകൂലിച്ചുകൊണ്ടുള്ള അമിത് ഷായുടെ മെഗാറാലി ഹൈദരാബാദില്‍. മാര്‍ച്ച് 15ന് ഹൈദരാബാദിലെ എല്‍ബി സ്റ്റേഡിയത്തിലാണ് ബിജെപി റാലി സംഘടിപ്പിക്കുന്നത്. പൗരത്വ നിയമത്തിന്റെയും ദേശീയ പൗരത്വ രജിസ്റ്ററിന്റെയും വിമര്‍ശകനായ എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഒവൈസിയുടെ മണ്ഡലമാണിത്. തെലങ്കാനയില്‍ പൗരത്വ നിയമത്തിനെതിരെ ജനങ്ങള്‍ക്കിടയില്‍ എതിര്‍പ്പ് ശക്തമായ സാഹചര്യത്തിലാണ് പാര്‍ട്ടി കേന്ദ്ര ആഭ്യന്തര മന്ത്രിയെ ഇറക്കി റാലി സംഘടിപ്പിക്കുന്നത്.

പൗരത്വ നിയമത്തിനെതിരെ തെലങ്കാന പ്രമേയം പാസാക്കിനിരിക്കെയാണ് ബിജെപി കൂറ്റന്‍ റാലി സംഘടിപ്പിക്കാനൊരുങ്ങുന്നത്. പ്രമേയം പാസാക്കാനുള്ള തെലങ്കാന നിയമസഭയുടെ നീക്കത്തെ പിന്തുണച്ച് ഒവൈസി നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *