മേജര്‍ ജനറല്‍ മാധുരി കനിത്കറിനെ ലെഫ്റ്റനന്റ് പദവിയിലേക്ക് ഉയര്‍ത്തി

ന്യൂഡല്‍ഹി : മേജര്‍ ജനറല്‍ മാധുരി കനിത്കറിനെ ലെഫ്റ്റനന്റ് പദവിയിലേക്ക് ഉയര്‍ത്തി. ശനിയാഴ്ച മെഡിക്കല്‍ ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് വിഭാഗത്തിലെ ഡെപ്യൂട്ടി ചീഫ് ആയാണ് മാധുരി കനിത്കര്‍ ചുമതലയേറ്റത്. രാജ്യത്തെ ലെഫ്റ്റനന്റ് പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന മൂന്നാമത്തെ വനിതയാണ് കനിത്കര്‍.

സൈന്യത്തിലെ ശിശുരോഗ വിഭാഗത്തിലെ ഒരാള്‍ക്ക് ആദ്യമായാണ് ലഫ്റ്റനന്റ് പദവി ലഭിക്കുന്നത് . 37 വര്‍ഷമായി സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്ന കനിത്കറുടെ ഭര്‍ത്താവും ലഫ്റ്റനന്റ് ജനറല്‍ ആണ്. ഇതോടെ ലഫ്റ്റനന്റ് ജനറല്‍മാരായ ആദ്യ ദമ്ബതികള്‍ കൂടിയായി മാറിയിരിക്കുകയാണ് ഇവര്‍.

Leave a Reply

Your email address will not be published. Required fields are marked *