തിരുവനന്തപുരം : മദ്യലഹരിയിലുള്ളയാൾ അമിതവേഗത്തിലോടിച്ച കാർ പാഞ്ഞുകയറി ബി.എസ്.എൻ.എൽ. കേബിൾ നന്നാക്കിക്കൊണ്ടിരുന്ന തൊഴിലാളി മരിച്ചു. ഇറയാംകോട് സ്വദേശി ജോൺ ഫ്രെഡോയാ(35)ണ് മരിച്ചത്.കാറോടിച്ചിരുന്ന അമ്പലംമുക്ക് സ്വദേശി അജയഘോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയ്ക്കു ശേഷം പോലീസ് പറഞ്ഞു.
അമ്പലംമുക്ക് ജങ്‌ഷനിലെ കുരിശ്ശടിക്കു സമീപം ശനിയാഴ്ച രാത്രി 10.45-നാണ് അപകടം. അമിതവേഗത്തിലെത്തിയ കാർ സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ട് അറ്റകുറ്റപ്പണി നടക്കുന്നിടത്തേക്ക്‌ ഇടിച്ചുകയറുകയായിരുന്നു. റോഡിന്റെ കൈവരിയിൽ ഇടിച്ചുകയറിയാണ് കാർ നിന്നത്. ബി.എസ്.എൻ.എൽ. ഉദ്യോഗസ്ഥരും ടി.ആർ.ഡി.സി.എൽ. ജീവനക്കാരും സ്ഥലത്തുണ്ടായിരുന്നു.കൂടെയുണ്ടായിരുന്നവർ ഓടിമാറിയതിനാലാണ് രക്ഷപ്പെട്ടത്. എന്നാൽ, കുഴിയിലായിരുന്നതിനാൽ ജോണിന് മാറാനായില്ല.പരിക്കേറ്റ ജോൺ ഫെഡ്രോയെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *