കൊല്ലം : സ്കൂൾകുട്ടികൾക്ക്‌ നിരോധിത പുകയില ഉത്‌പന്നമായഹാൻസ് വിൽപ്പന നടത്തുന്നതിനിടയിൽ മധ്യവയസ്കൻ പോലീസിെൻറ പിടിയിലായി. കൈപ്പുഴ നോർത്ത് പൂക്കൈതയിൽ ഗോപാലകൃഷ്ണ(രാജു-59) നെയാണ് ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഏറെ നാളായി സ്കൂൾകുട്ടികൾക്ക് ഇയാൾ ഹാൻസ് ഉൾപ്പെടെയുള്ള നിരോധിത പുകയില ഉത്‌പന്നങ്ങൾ വിൽപ്പന നടത്തിവരുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *