കൊട്ടിയം: പള്ളിമണ്‍ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദയുടെ മരണത്തിലെ ദുരൂഹതകള്‍ തള്ളി ശാസ്ത്രിയ പരിശോധനാഫലം. ദേവനന്ദയുടേത് സ്വാഭാവിക മുങ്ങിമരണമാണെന്നാണ് മെഡിക്കല്‍ കോളെജിലെ വിദഗ്ധ സംഘമടക്കം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. പരിശോധനാ ഫലങ്ങളുടെ റിപ്പോര്‍ട്ട് വെള്ളിയാഴ്ച വൈകീട്ടോടെ അന്വേഷണ സംഘത്തിന് കൈമാറി.
ദേവനന്ദ കാല്‍വഴുതി വെള്ളത്തില്‍ വീണതാണെന്നാണ് കണ്ടെത്തല്‍. വെള്ളത്തില്‍ വീണ് മുങ്ങി മരിച്ചാലുണ്ടാവുന്ന സ്വാഭാവികത മാത്രമാണ് ശരീരത്തിലുള്ളത് എന്ന കാരണമാണ് റിപ്പോര്‍ട്ടില്‍ ചുണ്ടി ക്കാണിക്കുന്നത്. ശരീരത്തില്‍ മുറിവുകളോ, ആന്തരികാവയവങ്ങള്‍ക്ക് തകരാറോ കണ്ടെത്തിയിട്ടില്ല. കുഞ്ഞിന്റെ ശരീരത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
