തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്തു പു​തി​യ കോ​വി​ഡ്-19 കേ​സു​ക​ളി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ പത്ര സമ്മേളനത്തിൽ അറിയിച്ചു. കോവിഡ്-19 വൈറസിനെ പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് ബോധവത്കരണ പരിപാടികള്‍ ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആകെ 7,677 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 7,375 പേര്‍ വീടുകളിലും 302 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. നിരീക്ഷണത്തിലുള്ള ആളുകളുമായി ദിവസവും ബന്ധപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി പ്രത്യേകം ഡോക്ടര്‍മാരെ നിയോഗിക്കും.
ആരോഗ്യപ്രവര്‍ത്തകരും പോലീസും സന്നദ്ധപ്രവര്‍ത്തകരും ഒത്തുചേര്‍ന്നായിരിക്കും നിരീക്ഷണത്തില്‍ കഴിയുന്നവരുമായി ബന്ധപ്പെടുക. രോഗം പടരുന്നത് ഒഴിവാക്കാന്‍ പാലിക്കേണ്ട കാര്യങ്ങള്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *