തിരുവനന്തപുരം; സംസ്ഥാനത്ത് 12 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ 5 പേർ എറണാകുളം ജില്ലയിലും 6 പേർ കാസർകോഡ് ജില്ലയിലും ഒരാൾ പാലക്കാട് ജില്ലയിലുമുള്ളവരാണ്.
ഇതോടെ കേരളത്തിൽ ഇതുവരെ 40 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 3 പേർ ആദ്യഘട്ടത്തിൽ രോഗമുക്തി നേടിയിരുന്നു. നിലവിൽ 37 പേരാണ് രോഗം സ്ഥിരീകരിച്ച്‌ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലായി 44,390 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 44,165 പേർ വീടുകളിലും 225 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
56 പേരെ ഇന്ന് ആശുപത്രികളിലും 13,632 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. 5570 പേരെയാണ് ഇന്ന് നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയത്. രോഗലക്ഷണങ്ങൾ ഉള്ള 3436 വ്യക്തികളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 2393 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കർഫ്യൂവിനോട് സംസ്ഥാന സർക്കാർ പൂർണമായും സഹകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *