മലപ്പുറം എടക്കരയില്‍ കൊറോണ നിരീക്ഷണത്തിലുള്ള ആള്‍ മരിച്ചു

മലപ്പുറം: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആള്‍ മരിച്ചു. മലപ്പുറത്ത് ഇന്നലെ വൈകീട്ടാണ് സംഭവം. മലപ്പുറം എടക്കരയില്‍ മുത്തേടം നാരങ്ങാപൊട്ടി കുമ്പളത്തു പുത്തന്‍വീട്ടില്‍ ഗീവര്‍ഗീസ് തോമസ് ആണ് മരിച്ചത്. മുംബൈയില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയായിരുന്നു. അവിടെ വച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് 15 ദിവസം മുന്‍പാണ് ചികില്‍സക്കായി നാട്ടിലെത്തിയത്. 58 വയസായിരുന്നു .

നിലമ്പൂരിലെ ആശുപത്രിയില്‍ ചികില്‍സ തേടിയ ഗീവര്‍ഗീസ് മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ ആളെന്ന നിലയില്‍ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ വൈകിട്ടാണ് മരിച്ചത്. അതേസമയം പരിശോധനാ ഫലം വന്ന ശേഷമെ ശവസംസ്കാരം നടത്തുകയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *