കോഴിക്കോട്: മിഠായിതെരുവില്‍ കലക്ടറുടെ ഉത്തരവ് ലംഘിച്ച് കട തുറന്ന് വ്യാപാരി വ്യവസായി നേതാവ്. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസുറുദ്ദീനാണ് മിഠായിത്തെരുവിലെ കട തുറന്നത്.മിഠായിത്തെരുവിലും വലിയങ്ങാടിയിലും അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കാനാണ് അനുമതി ഉള്ളത്. ഉത്തരവ് ലംഘിച്ചതിനാല്‍ പൊലീസ് കട അടപ്പിച്ചു.

