കോഴിക്കോട് ജില്ലയില്‍ 14 പേര്‍ ചികില്‍സയില്‍

കോഴിക്കോട്: ജില്ലയില്‍ ഇന്ന് ഒരു കൊവിഡ് പോസിറ്റീവ് കൂടി സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 14 ആയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. മുംബൈയില്‍നിന്ന് വന്ന 22 വയസ്സുള്ള അരിക്കുളം സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മെയ് 11 ന് രാത്രി മുംബൈയില്‍നിന്നു ബസ്സില്‍ യാത്രപുറപ്പെട്ട് 13 ന് രാവിലെ 8.30 ന് കൊയിലാണ്ടിയിലെത്തി അരിക്കുളത്തുള്ള കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു.
ഇയാളുടെ സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 36 ആയി. ഇതില്‍ 24 പേര്‍ക്കാണ് രോഗം ഭേദമായത്. ബാക്കി 12 പേർ
കോഴിക്കോട് സ്വദേശികളും കൂടാതെ രണ്ട് ഇതര ജില്ലക്കാരും പോസിറ്റീവായി ജില്ലയില്‍ ചികില്‍സ തുടരുന്നു. ഇന്ന് 86 സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ആകെ 3,044 സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2,978 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2,934 എണ്ണം നെഗറ്റീവ് ആണ്. 66 പേരുടെ പരിശോധനാഫലംകൂടി ലഭിക്കാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *