ജിദ്ദ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി ജിദ്ദയില്‍ അന്തരിച്ചു. കോട്ടക്കല്‍ എടരിക്കോട് പുതുപ്പറമ്ബ സ്വദേശി കൊല്ലന്‍ തൊടിക അഹമ്മദ് കുട്ടി (54) ആണ് മരിച്ചത്. റാബിഖില്‍ ബേക്കറി ജീവനക്കാരനായിരുന്നു. ഭാര്യയും രണ്ട് ആണ്‍കുട്ടികള്‍, രണ്ട് പെണ്‍കുട്ടികള്‍ എന്നിവരാണ് കുടുംബം. മൃതദേഹം കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജിദ്ദയിലുള്ള മകന്‍ കുഞ്ഞി മുഹമ്മദിനോടൊപ്പം കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് പ്രവര്‍ത്തകരും രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *