പാകിസ്താനിലെ പ്രമുഖ വാർത്താ ചാനലായ ‘ഡോൺ ന്യൂസ്’ ഹാക്ക് ചെയ്തതായി റിപ്പോർട്ട്. സംപ്രേഷണത്തിനിടെ ചാനലിൽ ഇന്ത്യയുടെ ത്രിവർണ പതാകയും സ്വാതന്ത്ര്യ ദിനാശംസകൾ എന്ന സന്ദേശവും പ്രത്യക്ഷപ്പെട്ടെന്നാണ് റിപ്പോർട്ട്. നിരവധി പേരാണ് ഈ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.ചാനലിൽ പരസ്യത്തിനിടെയാണ് ഇന്ത്യയുടെ പതാക പ്രത്യക്ഷപ്പെട്ടത്. ഒപ്പം ഇംഗ്ലീഷിൽ ‘ഹാപ്പി ഇൻഡിപെൻഡൻസ് ഡേ’ എന്ന വാക്കുകളും സ്ക്രീനിൽ തെളിഞ്ഞു. ഞായറാഴ്ച വൈകിട്ട് പ്രാദേശിക സമയം 3.30 ഓടെയായിരുന്നു സംഭവം. ഹാക്കിങ്ങിനിരയായെന്ന വിവരം ഡോൺ ചാനലിന്റെ അധികൃതരും സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ ചാനൽ മാനേജ്മെന്റ് ഉത്തരവിട്ടതായും ഡോൺ ന്യൂസ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *