ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. യദ്യൂരപ്പ തന്നെയാണ് ട്വിറ്റര്‍ വഴി രോഗവിവരം പങ്കുവച്ചത്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതനുസരിച്ച്‌ മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് 77വയസ്സാണ്.
”എനിക്ക് കൊവിഡ് പോസിറ്റീവ് ആയി. എങ്കിലും ഞാന്‍ ആരോഗ്യവാനാണ്. ഒരു മുന്‍കരുതലെന്ന നലയില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. ഞാനുമായി ഏതെങ്കിലും തരത്തില്‍ സമ്പർക്ക മുള്ളവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു- യെദ്യൂരപ്പ ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *